11:45am 06 September 2026
NEWS
പവിഴപ്പുറ്റുകൾ കാണാൻ വിനോദസഞ്ചാരികളുമായി പോയ അന്തർവാഹിനി തകർന്ന് ആറുപേർ മരിച്ചു


27/03/2025  09:02 PM IST
nila
പവിഴപ്പുറ്റുകൾ കാണാൻ വിനോദസഞ്ചാരികളുമായി പോയ അന്തർവാഹിനി തകർന്ന് ആറുപേർ മരിച്ചു

ടൂറിസ്റ്റ് അന്തർവാഹിനി തകർന്ന് രണ്ടു കുട്ടികൾ ഉൾപ്പെടെ ആറ് മരണം. ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള ഹുർഗദയിലാണ് അപകടമുണ്ടായത്. മരിച്ച ആറുപേരും റഷ്യൻ പൗരന്മാരാണ്. അന്തർവാഹിനിയിലുണ്ടായിരുന്ന 39 പേരെ രക്ഷപ്പെടുത്തി. 19 പേർക്ക് പരിക്കേറ്റതായും അതിൽ നാല് പേരുടെ നില ​ഗുരുതരമാണെന്നുമാണ് റിപ്പോർട്ട്.

പ്രാദേശിക സമയം ഇന്ന് രാവിലെ 10:00 മണിയോടെ കരയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വെച്ചാണ് അന്തർവാഹിനി തകർന്നത്. പവിഴപ്പുറ്റുകൾ നിരീക്ഷിക്കുന്നതിനായി 45 വിനോദസഞ്ചാരികളുമായി പോയ അന്തർവാഹിനിയാണ്‌ അപകടത്തിൽപെട്ടത്. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം പുരോ​ഗമിക്കുകയാണ്.

ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് ഏകദേശം 460 കിലോമീറ്റർ ദൂരത്താണ് അപകടമുണ്ടായഹുർഗദ. തിരക്കേറിയ വിനോദസഞ്ചാര നഗരമായ ഹുർഗദ ഈജിപ്തിലേക്കു വരുന്ന സന്ദർശകരുടെ ഒരു പ്രധാന കേന്ദ്രമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img